Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുൽഭൂഷൺ കേസിലെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍; അ​ന്താ​രാ​ഷ്ട്ര കോ​ട​തി​ക്കും മു​ക​ളി​ലാ​ണ് പാ​ക് കോ​ടതിയെന്ന് സ​​​​​ർ​​​​​താ​​​​​ജ് അ​​​​​സീ​​‌‌​​​​സ്

കുൽഭൂഷൺ കേസിലെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍

kulbhushan jadhav case
ഇസ്ലാമാബാദ് , ശനി, 20 മെയ് 2017 (18:17 IST)
ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവ് കേസില്‍ അന്താരാഷ്ട്ര നിത്യനായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍. അ​ന്താ​രാ​ഷ്ട്ര കോ​ട​തി​ക്കും മു​ക​ളി​ലാ​ണ് പാ​ക് കോ​ട​തി​യെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് സ​​​​​ർ​​​​​താ​​​​​ജ് അ​​​​​സീ​​‌‌​​​​സ് പ​റ​ഞ്ഞു.

കുല്‍ഭൂഷണ് കോണ്‍സുലാര്‍ സഹായം അനുവദിക്കില്ല. രാജ്യത്തെ നിയമമനുസരിച്ചാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ഐ​സി​ജെ​യി​ൽ പാ​കി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. കോ​ട​തി വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്യു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സ​ർ​താ​ജ് അ​സീ​സ് പ​റ​ഞ്ഞു.

രാജ്യാന്തര കോടതിയുടെ അന്തിമവിധി വരുംവരെ യാദവിന്റെ വധശിക്ഷ നിർത്തിവയ്ക്കാൻ മാത്രമാണ് ഉത്തരവിലുള്ളത്. ഇന്ത്യയുടെ ചാരനാണെന്ന് യാദവ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരൻ മാത്രമല്ല, അദ്ദേഹം നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. കേസിൽ രാജ്യാന്തര കോടതിയിൽ ഹാജരാകാൻ പാക് നിയമസംഘത്തിന് അഞ്ച് ദിവസം മാത്രമാണ് സമയം ലഭിച്ചതെന്നും സർതാജ് അസീസ് വ്യക്തമാക്കി.

അടുത്തതവണ വാദം നടക്കുമ്പോള്‍ കോടതിയില്‍ ശക്തമായ ടീമിനെ അണിനിരത്തുമെന്നും സര്‍താജ് അസീസ് പറഞ്ഞു. അ​ന്തി​മ വി​ധി വ​രു​ന്ന​തു വ​രെ യാ​ദ​വി​നെ തൂ​ക്കി​ലേ​റ്റ​രു​തെ​ന്നാ​ണു അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് ‘മാക്രിക്കൂട്ടം’?, സുരേഷ് ഗോപിയുടേത് എന്തു ഭാഷ?: ബിജെപി എംപിയെ പൊളിച്ചടുക്കി മുഖ്യമന്ത്രി