Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയാദില്‍ റോഡിലൂടെ നടന്നുപോയ സിംഹത്തിന് വാഹനമിടിച്ച് പരിക്കേറ്റു

Lion Accident

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 മാര്‍ച്ച് 2022 (12:13 IST)
റിയാദില്‍ റോഡിലൂടെ നടന്നുപോയ സിംഹത്തിന് വാഹനമിടിച്ച് പരിക്കേറ്റു. റിയാദിനടുത്തുള്ള തുമാമ വിമാനത്താവള റോഡിലാണ് സംഭവം നടന്നത്. ഉടന്‍ സ്ഥലത്ത് പൊലീസും വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥരും എത്തി സിംഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അനസ്‌തേഷ്യ നല്‍കിയതിനു ശേഷമാണ് സിംഹത്തെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയത്. 
 
വന്യമൃഗങ്ങളെ സ്വന്തമാക്കി വളര്‍ത്തുന്നവര്‍ അവയെ എത്രയും വേഗം വന്യജീവി സംരക്ഷണ വിഭാഗത്തിന് കൈമാറണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ബജറ്റ് 2022-23: പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും ഒറ്റനോട്ടത്തില്‍