Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു
, തിങ്കള്‍, 9 മെയ് 2022 (16:37 IST)
ആഴ്‌ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതായി റിപ്പോർട്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങിയതോ‌ടെയാണ് രാ‌ജി.
 
പ്രധാനമന്ത്രി രാജിവെയ്‌ക്കാതെ യാതൊരു ഒത്തുതീർപ്പിനും ഇ‌ല്ലെന്ന് പ്രതിപക്ഷം കഴി‌‌ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രക്ഷോഭകർക്ക് നേരെ സർക്കാർ അനുകൂലികൾ ആക്രമണം നടത്തിയത് സ്ഥിതുഗതികൾ വഷ‌ളാക്കി. രാ‌ജ്യം മൊത്തം കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂര്‍ പൂരത്തിന്റെ ആരോഗ്യ സേവനങ്ങള്‍ ഏറ്റെടുത്ത് ക്യൂവര്‍ ഷോപ്പ്