Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ കുറയ്ക്കാത്തത് സാധാരണക്കാരനെ വലയ്ക്കുന്നു; കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്തുപറഞ്ഞ് പ്രധാനമന്ത്രി

കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ കുറയ്ക്കാത്തത് സാധാരണക്കാരനെ വലയ്ക്കുന്നു; കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്തുപറഞ്ഞ് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 ഏപ്രില്‍ 2022 (16:57 IST)
കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ കുറയ്ക്കാത്തത്് സാധാരണക്കാരനെ വലയ്ക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് അദ്ദേഹം എടുത്തുപറഞ്ഞു. ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില കുറയാത്തത് സാധാരണക്കാരെ വലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തു.
 
അതേസമയം കോവിഡ് അവസാനിച്ചില്ലെന്നും രാജ്യത്ത് ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ആശുപത്രികളുടെ സുരക്ഷ ഓഡിറ്റ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനം കൂടുന്ന അവസരത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നികുതി കുറയ്ക്കാൻ ചില സംസ്ഥാനങ്ങൾ തയ്യാറാകുന്നില്ല, ഇന്ധനവിലയിൽ കേരളത്തെ വിമർശിച്ച് പ്രധാനമന്ത്രി