Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളി ദമ്പതികള്‍ സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്; മൃതദേഹം കണ്ടെത്തിയത് മരുഭൂമിയില്‍ നിന്ന്

റിയാദ് , ചൊവ്വ, 20 ഫെബ്രുവരി 2018 (07:42 IST)
മലയാളി ദമ്പതികള്‍ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ. കോഴിക്കോട് നാദാപുരം സ്വദേശികളായ കുഞ്ഞബ്‌ദുള്ള ഭാര്യ റിസ്‌വാന എന്നിവരെയാണ് മരുഭൂമിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയ്‌ക്കൊപ്പം ദമാമിലേക്ക് പോകുന്നുവെന്ന് കുഞ്ഞബ്‌ദുള്ള സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, രണ്ടു ദിവസമായിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരം ലഭ്യമാകാതെ വന്നതോടെ കുഞ്ഞബ്‌ദുള്ള ഡ്രൈവറായി ജോലി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് ഉടമകൾ വിവരം പൊലീസില്‍ അറിയിക്കുകയയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ മരിച്ചതായി ബന്ധപ്പെട്ടവരെ അറിയിച്ചത്. കുഞ്ഞബ്‌ദുള്ളയെയും റിസ്‌വാനയെയും അൽഹസയിലെ അയൂണിൽ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് തിങ്കളാഴ്‌ച വൈകുന്നേരം പൊലീസ് അറിയിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമരം പൊളിയുമെന്ന് വ്യക്തമായതോടെ വീണ്ടും ചര്‍ച്ച; ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും - പലയിടത്തും സര്‍വീസ് ആരംഭിച്ചു