വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മരിച്ചവരുടെ എണ്ണം 18 ആയി
വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മരിച്ചവരുടെ എണ്ണം 18 ആയി
വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ബീവാർ ടൗണിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ഞായറാഴ്ച നടത്തിയ തെരച്ചിലിൽ ഒമ്പത് മൃതശരീരങ്ങൾ കൂടി കണ്ടെടുത്തു.
അജ്മീർ സ്വദേശിയുടെ മകന്റെ വിവാഹ ചടങ്ങിന് ഒരുക്കിയ വേദിയിലായിരുന്നു അപകടം. പാചകത്തൊഴിലാളികളിൽ ഒരാൾ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളിൽ ഒന്നിൽ പാചകവാതകം നിറയ്ക്കുമ്പോൾ അബദ്ധത്തിൽ തീ പടർന്നതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും
സർക്കാർ ധന സഹായം പ്രഖ്യാപിച്ചു.