Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ ഇന്ന് നാട്ടിലെത്തിക്കും

കൊറോണ: ചൈനയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ ഇന്ന് നാട്ടിലെത്തിക്കും

അഭിറാം മനോഹർ

, വെള്ളി, 7 ഫെബ്രുവരി 2020 (11:10 IST)
ചൈനയിൽ കൊറോണ വൈറസ് ബാധ തുടരുന്നതിനിടെ കുമ്മിങ്ങിലെ വിമാനത്താവളത്തിൽ പോലും കടക്കാനാവാതെ കുടുങ്ങിയ മലയാളി വിദ്യാർഥികളെ ഇന്ന് നാട്ടിലെത്തിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടൽ മൂലം 17 വിദ്യാർഥികളും ഇന്ന് രാത്രി 11 മണിയോടെ കൊച്ചിയിലെത്തിച്ചേരും. ചൈനയിൽ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയർലൈൻസാണ് ഒടുവിൽ തീരുമാനത്തിന് വഴങ്ങിയത്.
 
സ്വന്തം നിലയിൽ ടിക്കറ്റ് എടുത്ത വിദ്യാർഥികൾ ബോർഡിങ്ങ് പൂർത്തിയാക്കിയെങ്കിലും നേരത്തെ ടിക്കറ്റെടുത്തിരുന്ന ക്യൂട്ടി എയർലൈൻസ് അവസാന നിമിഷം വിസ്സമ്മതിച്ചതോടെയാണ് ഇവർ വിമാനത്താവളത്തിന് വെളിയിലായത്. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർഥികളുടെ ദുരിതം വാർത്തയായതോടെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ പ്രശ്‌നത്തിൽ ഇടപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ബജറ്റ് 2020: 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാല, എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്