Select Your Language

Notifications

webdunia
webdunia
webdunia
webdunia

മല്ലികാ ഷെരാവത്തിന് ബോധം പോയി - മൂന്നംഗ സംഘം കാട്ടിക്കൂട്ടിയത് ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തികള്‍

മൂന്നംഗ സംഘത്തിന്റെ പ്രയോഗത്തില്‍ മല്ലികാ ഷെരാവത്തിന് ബോധം നഷ്‌ടമായി; അപ്പാര്‍ട്ട്‌മെന്റില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തികള്‍!

Mallika Sherawat
മുംബൈയ്‌ , വ്യാഴം, 17 നവം‌ബര്‍ 2016 (20:38 IST)
ബോളീവുഡ് നടി മല്ലികാ ഷെരാവത്തിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. കണ്ണീർ വാതകം പ്രയോഗിച്ച ശേഷം താരത്തിനെയും അവരുടെ ആൺസുഹൃത്തിനെയും അക്രമി സംഘം മര്‍ദ്ദിക്കുകയായിരുന്നു.

പാരീസിലുള്ള തന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് മല്ലിക ആക്രമണത്തിന് ഇരയായത്.

മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയതെന്ന് മല്ലികാ ഷെരാവത്ത് പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണമുണ്ടായത്. കണ്ണീർ വാതകം പ്രയോഗിച്ച ശേഷം മര്‍ദ്ദനം നടത്തുകയായിരുന്നുവെന്നും താരം പൊലീസിനോട് പറഞ്ഞു.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാകാം അക്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അക്രമികളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കണ്ണീർ വാതകം പ്രയോഗത്തില്‍ താരത്തിനും ആണ്‍‌സുഹൃത്തിനും ബോധം നഷ്‌ടമായിരുന്നു.

അമേരിക്കന്‍ മോഡലും അവതാരകയുമായ കിം കർദാഷിയാന്‍ ആക്രമിക്കപ്പെട്ട ഫ്ലാറ്റിന് സമീപത്തായിരുന്നു മല്ലികാ ഷെരാവത്തിന്റെയും അപ്പാർട്ട്മെന്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയുടെ സമരത്തിന് കൈയടിക്കുന്നത് കള്ളപ്പണക്കാര്‍, കേരളത്തെ കള്ളപ്പണക്കാരുടെ സാമ്രാജ്യമാക്കുകയാണ് ഇവരുടെ ലക്‍ഷ്യം: ആഞ്ഞടിച്ച് കുമ്മനം