Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടുറോഡിലൂടെ പ്രതിയെ നഗ്‌നനായി നടത്തിച്ച് പൊലീസ്; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

നടുറോഡിലൂടെ പ്രതിയെ നഗ്‌നനായി നടത്തിച്ച് പൊലീസ്

Man Accused Of Trespassing Forced To Walk Naked Allegedly
ഡല്‍ഹി , ചൊവ്വ, 22 മെയ് 2018 (12:12 IST)
ഡല്‍ഹിയിലെ ഇന്ദര്‍പുരി ജെ.ജെ. കോളനിയിൽ നടുറോഡിലൂടെ പ്രതിയെ നഗ്നനായി നടത്തിച്ച് പൊലീസ്. 10 വർഷം മുമ്പുള്ള കേസിൽ വിരേന്ദ്രയെയാണ് അറസ്‌റ്റുചെയ്‌തത്.
 
പൊലീസ് സംഘം പ്രതിയെ പിടികൂടാനായി എത്തിയപ്പോൾ വിരേന്ദ്ര കുളിക്കുകയായിരുന്നു. കുളിമുറിയിൽ നിന്ന് പ്രതിയെ പിടികൂടുകയും വസ്‌ത്രം ധരിക്കാനുള്ള അനുവാദം പൊലീസ് നിഷേധിക്കുകയുമായിരുന്നു. ശേഷം നടുറോഡിലൂടെ പൊലീസ് സ്‌റ്റേഷൻ വരെ പ്രതിയെ നഗ്‌നനായി നടത്തിക്കുകയായിരുന്നു.
 
പത്തംഗ പൊലീസ് സംഘമാണ് വിരേന്ദ്രയെ അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ വനിതാ പൊലീസുകാരുമുണ്ടായിരുന്നു. 2008-ൽ അതിക്രമിച്ച് കടന്നുകയറ്റവുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു പ്രതിയുടെ അറസ്‌റ്റ് ഇപ്പോൾ പൊലീസ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിനെതിരെ പട്യാല കോടതി രണ്ടു മാസം മുമ്പ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെസ്‌ന എവിടെ? ഇരുട്ടിൽതപ്പി പൊലീസ്; അന്വേഷണങ്ങൾക്ക് ഇന്നേക്ക് അറുപതു ദിവസം