Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാ‍മുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ കലര്‍ത്തി ഗര്‍ഭച്ഛിദ്രം നടത്തി; ഡോക്‍ടര്‍ക്ക് ശിക്ഷ വിധിച്ച് കോടതി

കാ‍മുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ കലര്‍ത്തി ഗര്‍ഭച്ഛിദ്രം നടത്തി; ഡോക്‍ടര്‍ക്ക് ശിക്ഷ വിധിച്ച് കോടതി

കാ‍മുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ കലര്‍ത്തി ഗര്‍ഭച്ഛിദ്രം നടത്തി; ഡോക്‍ടര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
വാഷിംഗ്ടണ്‍ , തിങ്കള്‍, 21 മെയ് 2018 (08:50 IST)
കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കിയ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. ഡോക്‍ടറും വാഷിംഗ്ടണ്‍ സ്വദേശിയുമായ സികന്ദര്‍ ഇമ്രാനെയാണ് മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഷിംഗ്ടണിലുള്ള മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്‍ടറായിരുന്ന ഇമ്രാനൊപ്പമായിരുന്നു കാമുകി ബ്രൂക്ക് ഫിസ്‌കെ മൂന്നു വര്‍ഷമായി താമസിച്ചിരുന്നത്.

ഗര്‍ഭിണിയാണെന്നറിഞ്ഞ ഫിസ്‌കെ വിവരം ഇമ്രാനെ അറിയിച്ചു. കുഞ്ഞിനെ ഇപ്പോള്‍ വേണ്ടെന്നും ഗര്‍ഭച്ഛിദ്രം നടത്താമെന്നും ഇയാള്‍ ആവശ്യപ്പെട്ടുവെങ്കിലും യുവതി സമ്മതിച്ചില്ല. കഴിഞ്ഞ മെയ് മാസം ഇതു സംബന്ധിച്ച് ഇരുവരും സംസാരിച്ചെങ്കിലും കുഞ്ഞിനെ നശിപ്പിക്കാന്‍ യുവതി സമ്മതിച്ചില്ല.

കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഫിസ്‌കെ സമ്മതിക്കാതെ വന്നതോടെ ഇവര്‍ക്ക് നല്‍കിയ ചായയില്‍ ഇമ്രാന്‍  അബോര്‍ഷന്‍ ഗുളികളകള്‍ കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവശയായി ആശുപത്രിയില്‍ എത്തിയ യുവതിക്ക് ചികിത്സ ലഭ്യമാക്കിയെങ്കിലും 17 ആഴ്‌ച മാ‍ത്രം പ്രായമുള്ള കുട്ടി മരിച്ചിരുന്നു.

ഇമ്രാന്‍ ചായയില്‍ ബോര്‍ഷന്‍ പില്‍സ് ചേര്‍ത്ത് നല്‍കിയെന്നു വ്യക്തമായതോടെയാണ് ഫിസ്‌കെ പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ച പൊലീസ് ഡോക്‍ടര്‍ കൂടിയായ ഇമ്രാനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലപാട് തുറന്നുപറഞ്ഞ് ജെഡിഎസ്; മുഖ്യമന്ത്രിസ്ഥാനം പങ്കിടാനില്ലെന്ന് കുമാരസ്വാമി - ജി പരമേശ്വരന്‍ ഉപമുഖ്യമന്ത്രിയായേക്കും