മുന്‍‌കാമുകിയുടെ വീടിന്‍റെ തട്ടിന്‍‌പുറത്ത് യുവാവ് ആഴ്ചകളോളം ഒളിച്ചിരുന്നു‍, ഇപ്പോള്‍ ഭവനഭേദനത്തിന് കേസ്!

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (15:32 IST)
മുന്‍‌കാമുകിയുടെ വീടിന്‍റെ തട്ടിന്‍‌പുറത്ത് ആഴ്ചകളോളം ഒളിച്ചിരുന്ന യുവാവിനെതിരെ ഭവനഭേദനത്തിന് കേസ്. കാരി മൈക്കേല്‍ കൊക്കൂസി(31) എന്ന യുവാവാണ് മുന്‍ കാമുകിയുടെ ബെഡ്‌റൂമിന്‍റെ തട്ടിന്‍‌പുറത്തുനിന്ന് പൊലീസ് പിടിയിലായത്.
 
കൊക്കൂസിയുടെ ഉപദ്രവം കാരണം മുന്‍ കാമുകി പൊലീസില്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. ആ പരാതി പൊലീസ് അന്വേഷിച്ചുവരവേയാണ് കൊക്കൂസിയെ പരാതിക്കാരിയുടെ വീട്ടില്‍ നിന്നുതന്നെ പിടികൂടിയത്.
 
തന്‍റെ വീടിനുള്ളില്‍ താനല്ലാതെ മറ്റാരോ ഉണ്ടെന്ന തോന്നല്‍ കുറച്ചുദിവസങ്ങളായി യുവതിക്ക് ഉണ്ടായിരുന്നു. എന്നാല്‍ അത് വെറും തോന്നലാണെന്നായിരുന്നു കരുതിയത്. പക്ഷേ, ആരുടേയോ പുതപ്പ് ഇതിനിടെ വീട്ടില്‍ കണ്ടതോടെ യുവതിക്ക് ആശങ്കയായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുന്‍ കാമുകനായ കാരി മൈക്കേല്‍ കൊക്കൂസിയെ തട്ടിന്‍‌പുറത്തുനിന്ന് പിടികൂടിയത്.
 
യുവതിയും മുന്‍‌കാമുകനും തമ്മില്‍ പിടിവലിയുണ്ടാവുകയും യുവതി നിലവിളിക്കുകയും ചെയ്തതോടെ അയല്‍ക്കാര്‍ ഓടിക്കൂടി. അവര്‍ ഫോണ്‍ ചെയ്താണ് പൊലീസിനെ വരുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കൊക്കൂസി യുവതിയുടെ വീടിന്‍റെ തട്ടിന്‍‌പുറത്തുണ്ടായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments