Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുളത്തിൽ മുങ്ങിമരിച്ച യജമാനന്റെ വരവും കാത്ത് കരയിൽ നിൽക്കുന്ന വളർത്തുനായ; കരളലിയിക്കുന്ന കാഴ്ച

കുളത്തിൽ മുങ്ങിമരിച്ച യജമാനന്റെ വരവും കാത്ത് കരയിൽ നിൽക്കുന്ന വളർത്തുനായ; കരളലിയിക്കുന്ന കാഴ്ച

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 5 നവം‌ബര്‍ 2019 (10:14 IST)
കുളത്തിൽ കാൽ വഴുതി വീണ് മുങ്ങിമരിച്ച യജമാനന്റെ തിരിച്ച് വരവിനായി കരയിൽ കാത്തു നിൽക്കുന്ന വളർത്തുനായയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. തായ്‌ലൻഡിലെ ചാന്ദപുരിയിലാണ് സംഭവം. സോംപ്രസോങ് ശ്രിതോങ്ഖും എന്ന 56കാരനായ കൃഷിക്കാരനാണ് കൃഷിയിടങ്ങൾ നനയ്ക്കുന്നതിനിടയിൽ കുളത്തിൽ കാൽ‌വഴുതി വീണ് മരിച്ചത്. 
 
ഇദ്ദേഹത്തിന്റെ വളർത്തുനായയായ മഹീയാണ് തന്റെ യജമാനൻ വരുന്നതും കാത്തിരിക്കുന്നത്. നയയ്ക്കടുത്ത് അദ്ദേഹത്തിന്റെ ചെരുപ്പും ടോർച്ചുമുണ്ട്. സോംപ്രസോങ്ങിന്റെ മൃതദേഹം തിറച്ചിലിനൊടുവിൽ കണ്ടെടുത്തെങ്കിലും അദ്ദേഹം ജീവനോടെ കുളത്തിൽ നിന്നും തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് മഹീയുള്ളത്. 
 
കൃഷിയിടം നനയ്ക്കാനായി പാത്രത്തിൽ വെള്ളം നിറയ്ക്കാനിറങ്ങിയപ്പോഴാവാം അദ്ദേഹം കാൽ വഴുതി വീണതെന്നാണ് പൊലീസ് നിഗമനം. യജമാനനായി കാത്തിരിക്കുന്ന മഹീയുടെ ചിത്രം ആരുടെയും കരളയിപ്പിക്കുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം കഴിച്ചു; സങ്കടത്തിൽ അച്ഛൻ കാർ കനാലിലേക്ക് ഓടിച്ചുകേറ്റി; അമ്മയും സഹോദരനുമടക്കം മൂന്ന് പേർ മരിച്ചു