ചത്തുപോയ സഹോദരന്റെ അരികിലിരുന്ന് കരയുന്ന നായ്ക്കുട്ടി, നൊമ്പരപ്പെടുത്തുന്ന വീഡിയോ !

വ്യാഴം, 31 ഒക്‌ടോബര്‍ 2019 (19:04 IST)
ആളുകളെ ആകെ നൊമ്പരപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കാറിടിച്ച് ചത്ത നായ്ക്കുട്ടിയുടെ അരികിലിരുന്ന്  കരയുന്ന നായ്‌ക്കുട്ടിയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരികുന്നത്.             
 
തെക്കുപടിഞ്ഞാറൻ ചൈനയിലെ സൂയിനിങ് നഗരത്തിൽനിന്നുമാണ് വീഡിയോ. വാഹനമിടിച്ച് ചത്ത നയ്ക്കുഞ്ഞിന് അരികിലിരുന്ന് മറ്റൊരു നായ്ക്കുഞ്ഞ് നിർത്താതെ കരയുന്നു. ആരുടെയും മനസലിയിക്കും ആ കാഴ്ച. ഉച്ചത്തിൽ കരയുന്ന നായ്‌ക്കുട്ടിയെ കണ്ട് യാത്രക്കാരനായ സിയോങ് അടുത്തേക്ക് ചെല്ലുകയായിരുന്നു.
 
ഇതോടെയാണ് മറ്റൊരു നായക്കുട്ടി ചത്തുകിടക്കുന്നത് ഇയാൾ കണ്ടത്. ചത്തുപോയ സഹോദരനടുത്തുനിന്നും മാറാൻ പോലും കൂട്ടാക്കാതെ നായ്ക്കുട്ടി റോഡിൽ തന്നെ നിൽക്കുകയായിരുന്നു. സിയോങ് ഏറെ പണിപ്പെട്ടാണ് നായക്കുട്ടിയെ അവിടെ നിന്നും മാറ്റിയത്. 
 
അവശനിലയിലായിരുന്ന നായക്കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചുപോകാനും സിയോങ് കൂട്ടാക്കിയില്ല. ഒരു തുണിയിൽ നായക്കുഞ്ഞിനെ പൊതിഞ്ഞ് ജോലിസ്ഥലത്തെത്തിച്ച് അതിനെ പരിചരിച്ചു. പിന്നീട് നായക്കുഞ്ഞിനെ സിയോങ് മൃഗസംരക്ഷണ കേന്ദ്രത്തിന് കൈമാറുകയായിരുന്നു.  

How sad! Puppy is seen crying by its dead friend's side in SW China's Sichuan. pic.twitter.com/BGaQjlsttw

— People's Daily, China (@PDChina) October 29, 2019

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'കനത്ത മഴയാണ്, യൂണിഫോം ഉണങ്ങിയിട്ടില്ല, പൊന്നുസാറല്ലേ, ഒരു അവധി പ്രതീക്ഷിക്കുന്നു'; എറണാകുളം കളക്ടർക്ക് അപേക്ഷാ പ്രവാഹം