Publish Date: Thu, 02 Apr 2026 (09:17 IST)
Updated Date: Thu, 02 Apr 2026 (09:19 IST)
54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക് പോയി. ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.06നാണ് ദൗത്യത്തിന്റെ വിക്ഷേപണം നടന്നത്. നാലു പേരെ വഹിച്ചുകൊണ്ട് എസ് എല്‍ എസ് റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്.
10 ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റിവരികയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 1972ലെ അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുപോകുന്ന ആദ്യ ദൗത്യമാണ് ഇത്. 2022 അവസാനം നടന്ന ആളില്ലാത്ത ചാന്ദ്രദൗത്യം ആര്‍ട്ടമിക്‌സ് 1 വിജയകരമായിരുന്നു.
ആര്‍ട്ടമിക്‌സ് നാലാം ദൗത്യത്തിലായിരിക്കും ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തുന്നത്. അത് ഈ ദൗത്യത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കും വരുന്ന ദൗത്യങ്ങളുടെ പുരോഗതി.