Select Your Language

Notifications

webdunia
webdunia
webdunia
webdunia

246 പാക്കറ്റ് കൊക്കെയ്ൻ വിഴുങ്ങി ജപ്പാനിലേക്ക് കടത്താൻ ശ്രമം, ഒടുവിൽ 42കാരന് വിമാനത്തിൽ വച്ച് ദാരുണാന്ത്യം

246 പാക്കറ്റ് കൊക്കെയ്ൻ വിഴുങ്ങി ജപ്പാനിലേക്ക് കടത്താൻ ശ്രമം, ഒടുവിൽ 42കാരന് വിമാനത്തിൽ വച്ച് ദാരുണാന്ത്യം
, ചൊവ്വ, 28 മെയ് 2019 (15:24 IST)
246 പാക്കറ്റ് കൊക്കെയ്ൻ വിഴുങ്ങി ജപ്പനിലേക്ക് കടത്താൻ ശ്രമിച്ച 46കാരൻ വിമാനത്തിനുള്ളിൽ വച്ച് മരിച്ചു. കൊളംബിയയിലെ ബൊഗോട്ടയിൽനിന്നും ജപ്പാനിലെ ടോക്കിയോവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം ഉണ്ടായത്, യുഡോ എന്ന 42കാരനാണ് വിമനത്തിൽ വച്ച് ദാരുണമായി മരണപ്പെട്ടത്.
 
യാത്രികന് ശാരീരികാസ്വാസ്ഥ്യം നേരിട്ടതോടെ നോർത്തേർൺ മെക്സിക്കോയിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.. എന്നാൽ വിമാനം ലാൻഡ് ചെയ്ത് വൈദ്യ സഹായം ലഭ്യമാക്കുമ്പോഴേക്കും 46കാരൻ മരണപ്പെട്ടിരുന്നു. ഇന്റർ നഷ്ണൽ പ്രോട്ടോകോൾ പൂർത്തിയാക്കി 198 പേരുമായി വിമാനം ജപ്പാനിലേക്കുള്ള യാത്ര തുടർന്നു
 
2.5 സെന്റിമീറ്റർ നീളംവരുന്ന 246 കൊക്കെയ്ൻ പാക്കറ്റുകളാണ് ഇയായുടെ ശരീരത്തിൽനിന്നും കണ്ടെത്തിയത്. കൊക്കെയ്ൻ അമിത അളവിൽ ഉള്ളിൽ ചെന്നതോടെ തലച്ചോറിൽ ഫ്ലൂയിഡ് അടിഞ്ഞുകൂടിയതാണ് മരണം കാരനം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അന്താരഷ്ട്ര വാർത്താ ഏജൻസിയായ എ എഫ് പിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭിണിക്ക് രക്തം നല്‍കാന്‍ നോമ്പ് ഉപേക്ഷിച്ച് യുവാവ്; പുണ്യ പ്രവൃത്തിക്ക് കൈയ്യടി