Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാര്‍ ഹോട്ടലില്‍ അടിച്ചുപൊളിച്ച് താമസിച്ചു; അവസാനം ബില്ലടക്കാന്‍ പണമില്ലാതെ യുവാവ് ചെയ്തത് - വീഡിയോ കാണാം

man escape from star hotel
ചൈന , വ്യാഴം, 5 ഒക്‌ടോബര്‍ 2017 (14:18 IST)
ആഢംബര ജീവിതം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ പണമില്ലെങ്കില്‍ പിന്നെ ആര്‍ഭാട ജീവിതം ആഗ്രഹിച്ചിട്ടു കാര്യമില്ല. എന്നാല്‍ ഒരു യുവാവ് തന്റെ ഈ ആഗ്രഹം തീര്‍ക്കുന്നതിനായി ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ചൈനയിലാണ് സംഭവം അരങ്ങേറിയത്. കൈയില്‍ കാശില്ലെയെന്ന് ബോധമുണ്ടായിട്ടും രണ്ട് ദിവസം അടിച്ച്‌പൊളിച്ച് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചു. ഒടുവില്‍ ബില്ലടക്കാതെ ഹോട്ടലിന്റെ 19ാം നിലയില്‍ നിന്ന് ആരും അറിയാതെ അതിസാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ആ യുവാവ് ചെയ്തത്.  
 
എന്നാല്‍ ഇയാളുടെ ആ ശ്രമം പാളി.  ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ടെലഫോണ്‍ കമ്പിയില്‍ തൂങ്ങിയായിരുന്നു യുവാവിന്റെ രക്ഷപ്പെടല്‍. അതിനിടെ ഹോട്ടല്‍ ഉടമകള്‍ ഇയാള്‍ രക്ഷപ്പെടുകയാണെന്ന് മനസിലാക്കി പൊലീസിനെ വിളിച്ചു. തുടര്‍ന്ന് യുവാവിനെ താഴേയിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ കാണാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദിലീപിനെ മമ്മൂട്ടിയും കൈവിട്ടു'? - ഗണേഷ് കുമാറിന്റെ ആരോപണത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി ലിബർട്ടി ബഷീർ