Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; 60 പേര്‍ വെന്തുമരിച്ചു

ഒരു കെട്ടിടത്തിന്റെ വലിയൊരു ഭാഗം തീപിടിക്കുന്നതും പുക ഉയരുന്നതും ഓണ്‍ലൈനില്‍ വൈറലായ ദൃശ്യങ്ങളില്‍ കാണാം.

iraq

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ജൂലൈ 2025 (13:51 IST)
iraq
ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 60 പേര്‍ മരിച്ചതായി വസിത് പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് അല്‍-മിയാഹിയെ ഉദ്ധരിച്ച് ഒന്നിലധികം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒരു കെട്ടിടത്തിന്റെ വലിയൊരു ഭാഗം തീപിടിക്കുന്നതും പുക ഉയരുന്നതും ഓണ്‍ലൈനില്‍ വൈറലായ ദൃശ്യങ്ങളില്‍ കാണാം.
 
'59 പേരുടെ പട്ടിക ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്'-ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ടെന്ന് ഇറാക്ക് അറിയിച്ചു.
 
തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കും: മുഖ്യമന്ത്രി നിതീഷ് കുമാര്‍