ഒരു പശുവിനെപോലും കൊന്നില്ല, പക്ഷേ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നല്ല അസൽ ബീഫ് എത്തി !

Webdunia
വെള്ളി, 11 ഒക്‌ടോബര്‍ 2019 (20:19 IST)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ബീഫ് സാനിധ്യം അറിയിച്ചിരിക്കുന്നു അതും പശുവിനെയോ പോത്തിനെയോ കൊല്ലാതെ തന്നെ. മാടുകളെ കൊല്ലാതെ പ്രത്യേക സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്തതാണ് ഈ മാംസം. സ്പൈസ് ബീഫ് എന്നാണ്  ഈ മാംസത്തിന് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. മൃഗങ്ങളെ കൊല്ലാതെ ഭക്ഷണത്തിനായുള്ള മാംസം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ വിജയമാണ് ഇത്.
 
ഇസ്രായ്രേൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അലഫ് ഫാംസ്, റഷ്യയിലെ 3D പ്രിന്റിംഗ് കമ്പനിയുമായും അമേരിക്കയിലെ മാംസോൽപ്പാദന കമ്പനികളുമായി ചേർന്ന് ബഹിരാകാശത്ത്ത് നടത്തിയ പരീക്ഷണങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. കൃഷി ചെയ്തും അല്ലെങ്കിൽ മാടുകളുടെ രണ്ട് കോശത്തിൽനിന്നും ഭക്ഷ്യയോഗ്യമായ മാംസം ഉത്പാദിപ്പിക്കുന്നതിനായിരുന്നു പഠനം. തങ്ങളുടെ പരിശ്രമം വിജയം കണ്ടതായി ഒക്ടോബർ ഏഴിന് അലഫ് ഫാംസ് ലോകത്തെ അറിയിക്കുകയായിരുന്നു. 
 
സെപ്തംബർ 23നാണ് അന്താരാഷ്ട്ര സ്പെയിസ് സെന്ററിൽവച്ച് 3D ബയോപ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് കോശങ്ങളിൽനിന്നും പശുവിന്റെ മാംസത്തിന്റെ ചെറീയ ഭാഗം ഉണ്ടാക്കിയത്. ഗുരുത്വകർഷണമില്ലാത്ത ബഹിരാകാശത്ത് കൃത്രിമ മാസ നിർമ്മാണം വേഗത്തിൽ നടക്കും എന്നതിനാലാണ് പഠനം ബഹിരാകാശത്തേക്ക് മാറ്റാൻ കാരണം. ബഹിരാകാശത്ത് ഭാവിയിൽ ഭൂമിയിലേക്കായി ക്രിത്രിമ മാംസ നിർമ്മാണ ശാലകൾ തുടങ്ങാനാകും എന്ന് തെളീയിക്കുന്നതാണ് പഠനത്തിന്റെ വിജയം.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

അടുത്ത ലേഖനം
Show comments