മണ്ണിലുണ്ടാക്കിയ കാരംബോർഡിൽ കളിച്ച് കൊച്ചു മിടുക്കൻമാർ, സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം !

വെള്ളി, 11 ഒക്‌ടോബര്‍ 2019 (19:36 IST)
ക്യാരംബോർഡ് കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ മണ്ണിൽ ക്യാരംബോർഡ് തീർത്ത് അതിൽ കോയിൻസ് വച്ച് കളിക്കുന്നത് കണ്ടിട്ടുണ്ടോ ? അത്തരത്തിൽ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ആനന്ദ് മഹീന്ദ്രയാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
 
മണ്ണിൽ ഉണ്ടാക്കി മിനുസപ്പെടുത്തിയ കാരംബോർഡിൽ അഞ്ച് ആൺകുട്ടികൾ കളിക്കുന്നത് ചിത്രത്തിൽ കാണാം. 'എറെ പ്രചോദനം നൽകുന്ന ഈ ചിത്രം ഇന്ന് രാവിലെ എന്റെ വാട്ട്സ്ആപ്പ് വണ്ടർ ബോക്സിൽ പ്രത്യക്ഷപ്പെട്ടതാണ്. ഭാവനയുടെ കാര്യത്തിൽ ഇന്ത്യക്കാർ ഒരിക്കലും ദരിദ്രരല്ല എന്നതിന് ഉത്തമ തെളിവാണ് ഈ ചിത്രം' എന്ന തലക്കുറിപ്പോടെയാണ് ചിത്രം ആനന്ദ് മഹീന്ദ്ര ചിത്രം ട്വീറ്റ് ചെയ്തത്. 

What an inspiring photo to see in my #whatsappwonderbox this morning. Incontestable evidence that India has zero poverty of imagination... pic.twitter.com/WYYu1ohX84

— anand mahindra (@anandmahindra) October 11, 2019

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്നോവയെ പിന്നിലാക്കി, വിപണിയെ അമ്പരപ്പിച്ച് റെനോയുടെ ട്രൈബർ !