Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെകനു ചുഴലിക്കാറ്റ്; ഒമാനിൽ മൂന്ന് മരണം, കാണാതായവരിൽ ഇന്ത്യക്കാരും

വാർത്ത അന്തർദേശിയം മെകനു ചുഴലിക്കാറ്റ് ഒമാൻ News International Mekhanu Storm Oman
, ശനി, 26 മെയ് 2018 (16:24 IST)
മസ്‌കത്ത്: മെകനു ചുഴലിക്കാറ്റ് ഒമാന്റെ ദക്ഷിണ മേഖലയിൽ വലിയ നാശം വിതക്കുകയാണ്. ശക്തമായ കാറ്റിനേയും മഴയേയും തുടർന്ന് മൂന്ന്പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
 
ചുഴലിക്കാറ്റ് ഇപ്പോൾ ദോഫാർ മേഖലയിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂറിൽ മഴ ഇനിയും ശക്തിപ്പെടും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 
മണിക്കൂറിൽ 126 കിലോമീറ്റർ മുതൽ 140 കിലോമിറ്റർ വരെ വേഗതയിലാണ് ഇപ്പോൾ കാറ്റ് വിശുന്നത്. കാണാതായവരിൽ സ്വദേശികളെ കൂടാതെ ഇന്ത്യക്കാരും സുഡാനികളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് കോടതിയുടെ അനുമതി