Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് കോടതിയുടെ അനുമതി

കോടതിയുടെ സനിധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാം

വാർത്ത പൾസർ സുനി ദീലീപ് ദൃസ്യങ്ങൾ News Pulsar Suni Dileep Visuals
, ശനി, 26 മെയ് 2018 (15:57 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ കാണാൻ പ്രധാന പ്രതി പൾസർ സുനിക്ക് കോടതി അനുമതി നൽകി. കോടതിയുടെ സാനിധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാം എന്നാണ് കോടതിയുടെ നിർദേശം. അതേസമയം കേസിൽ സ്വകാര്യ അഭിഭാഷകനെ വേണം എന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു.  
 
കേസ് വനിതാ ജഡ്ജി കേൾക്കണം എന്ന നടിയുടെ ഹർജ്ജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 18ന് വിധിപറയും. കേസിൽ മുഴുവൻ രേഖകൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജ്ജിയിലുള്ള വാദം പൂർത്തിയായിട്ടുണ്ട്. പ്രതികളായ അഭിഭാഷകര്‍, പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ ഹർജ്ജികളിലും വാദം പുർത്തിയായി.
 
കേസിൽ ഇതിനോടകം തന്നെ 16 രേഖകളും ഫൊറൻസിക് പരിശോധനയുടെ ചിത്രങ്ങളും പൊലീസ് ദിലീപിനു കൈമാറിയിട്ടുണ്ട്. എന്നാൽ എല്ലാ രേഖകളും നൽകണം  എന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"എന്നെ മുമ്പ് കേന്ദ്രമന്ത്രിയുമാക്കിയിരുന്നല്ലോ, ഇപ്പോഴത്തെ വാർത്തയിൽ സന്തോഷവും ദുഃഖവും ഇല്ല": കുമ്മനം രാജശേഖരൻ.