Select Your Language

Notifications

webdunia
webdunia
webdunia
webdunia

Merry Christmas 2024: ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

ക്രിസ്മസ് സന്ദേശം നൽകി പാണക്കാട് തങ്ങൾ

Merry Christmas 2024: ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

നിഹാരിക കെ.എസ്

, ബുധന്‍, 25 ഡിസം‌ബര്‍ 2024 (08:56 IST)
ന്യൂഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇരുപത്തിയഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാ​ൻ​സി​സ് മാർപാപ്പ തുറന്നു. 
 
ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
 
അതേസമയം കേരളത്തിലും ക്രിസ്മസിനോട് ആഘോഷം പുരോഗമിക്കുകയാണ്. ക്രിസ്മസിന്റെ സന്തോഷം പങ്കിടാന്‍ സ്‌നേഹ മധുരവുമായി വൈദികര്‍ പാണക്കാട്ടെത്തി. മലപ്പുറം ഫാത്തിമ മാത ചര്‍ച്ചിലെ വികാരി ഫാ. സെബാസ്റ്റ്യന്‍ ചെമ്പും കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ക്രിസ്മസ് കേക്ക് സമ്മാനവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. എല്ലാവര്‍ഷവും ക്രിസ്തുമസ് പ്രമാണിച്ച് പാണക്കാട് സന്ദര്‍ശനം നടത്താറുണ്ട്. മത സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ പാണക്കാട് കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ