ട്രംപും സൈനിക ഉദ്യോഗസ്ഥരുമുള്ള യോഗത്തിലേക്ക് ചെന്ന് കയറി; മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പുറത്താക്കി
സക്കര്‍ബര്‍ഗിന്റെ വരവുകണ്ട യോഗത്തിലുള്ളവര്‍ ഞെട്ടിയെന്നാണ് വിവരം. പിന്നാലെ ഇദ്ദേഹത്തോട് പുറത്തു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ട്രംപും സൈനിക ഉദ്യോഗസ്ഥരുമുള്ള യോഗത്തിലേക്ക് ചെന്നുകയറിയ മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പുറത്താക്കി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലാണ് സുപ്രധാന യോഗത്തിനിടെ സക്കര്‍ബര്‍ഗ് ചെന്നു കയറിയത്. സക്കര്‍ബര്‍ഗിന്റെ വരവുകണ്ട യോഗത്തിലുള്ളവര്‍ ഞെട്ടിയെന്നാണ് വിവരം. പിന്നാലെ ഇദ്ദേഹത്തോട് പുറത്തു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എയര്‍ഫോഴ്‌സിന്റെ ഫൈറ്റര്‍ ജെറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മെറ്റയുടെ സിഇഒ വന്നത്. യോഗത്തില്‍ പങ്കെടുക്കാനുള്ള സുരക്ഷ അനുമതി ഇല്ലാത്ത ആളാണ് ഇദ്ദേഹം. അതിനാല്‍ തന്നെ മറ്റു ഉദ്യോഗസ്ഥര്‍ അമ്പരക്കുകയായിരുന്നു. അതേസമയം സക്കര്‍ബര്‍ഗിനോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സക്കര്‍ബര്‍ഗുമായി ട്രംപ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ട്രംബിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇദ്ദേഹം ഇവിടെ എത്തിയതെന്നും അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വന്നതെന്നും യോഗത്തിനുശേഷം ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉണ്ടായി എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.