Webdunia - Bharat's app for daily news and videos

Install App

പോണ്‍ സുന്ദരിയുടെ വിവാഹം; മിയ ഖലീഫയെ ചീത്തവിളിക്കാന്‍ മലയാളികളും - ആരാധകരുടെ ‘നിരാശ’ അതിരുകടന്നു!

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (08:46 IST)
വിവാഹിതയാകാന്‍ പോകുന്ന കാര്യം കഴിഞ്ഞ ദിവസമാണ് മുന്‍ പോണ്‍ താരം മിയ ഖലീഫ അറിയിച്ചത്. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള വിവാഹം തീരുമാനിച്ച കാര്യം മിയയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

വിവാഹത്തോടെ മിയ കരിയര്‍ അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരും, മലയാളികളും ഉണ്ടെന്നതാണ് ശ്രദ്ധേയം. മിയ വിവാഹം കഴിക്കുന്നതില്‍ രോഷം പൂണ്ട ചില മലയാളികള്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ രൂക്ഷമായ ചീത്തവിളിയും നടത്തി.

പ്രതികരണങ്ങളില്‍ വലിയൊരു പങ്കും മിയ ഖലീഫയെ പരിഹസിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ളതാണ്. ചിലര്‍  ഇരുവര്‍ക്കും ആശംസകളുമായി എത്തിയപ്പോള്‍ വിവാഹം വേണ്ടിയിരുന്നില്ലെന്ന ഉപദേശവും ചിലര്‍ നല്‍കുന്നുണ്ട്.  

പോണ്‍ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ട മിയ ഒരു ഇംഗ്ലീഷ് ചാനലില്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ് ഇപ്പോള്‍. ഇക്കാര്യം അറിയാതെയാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള പലരും കമന്റ് ഇടുന്നത്. 1100ലധികം റിയാക്ഷനുകളും 1100ലധികം ഷെയറുകളും മിയ ഖലീഫയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ലെബനീസ് – അമേരിക്കന്‍ വംശജയാണ് മിയ ഖലീഫ. പത്താമത്തെ വയസിലാണ് ഇവര്‍ ലെബനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് പോണ്‍ രംഗത്തെ വിലയേറിയ താരമായി തീരുകയും ചെയ്‌തു.

പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നത്. വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു പോണ്‍ വീഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതുംവിമര്‍ശനങ്ങളുയര്‍ത്തി.

ഐഎസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. പോണ്‍ രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം