Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയില്‍ നിന്ന് അതിമാരകമായ ബാക്‍ടീരിയ ഇന്ത്യയിലെത്തി; രാജ്യം മുള്‍‌മുനയില്‍!

ഇന്ത്യക്കാരുടെ ആരോഗ്യം തകരുമോ ?; ചൈനയില്‍ നിന്നെത്തിയ ബാക്‍ടീരിയ മുഴുവന്‍ നശിപ്പിക്കും

ചൈനയില്‍ നിന്ന് അതിമാരകമായ ബാക്‍ടീരിയ ഇന്ത്യയിലെത്തി; രാജ്യം മുള്‍‌മുനയില്‍!
ന്യൂഡല്‍ഹി , ശനി, 26 നവം‌ബര്‍ 2016 (17:40 IST)
ചൈനയില്‍ മാത്രം കണ്ടുവരുന്ന മൈകോ ബാക്‍ടീരിയം ട്യൂബര്‍കുലോസിസ് എന്ന ക്ഷയരോഗ ബാക്‍ടീരിയ ഇന്ത്യയില്‍ വ്യാപകമായി കാണുന്നുവെന്ന് പഠനം. ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍‌സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍‌സിലെ  വിദഗ്ദന്മാരാണ് ഭയാനകമായ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ചൈനയില്‍ മാത്രം കാണപ്പെടുന്ന സ്ട്രെയിന്‍ (വിഭാഗം) ആണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്.

ക്ഷയരോഗത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്താണ് പുതിയ റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുന്നത്. അതേസമയം, ഈ വൈറസ് ഇന്ത്യയില്‍ എങ്ങനെ പടരുന്നു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ചൈനയില്‍ നിന്നുള്ള ബക്ടീരിയ സ്ട്രെയിന്‍ ഇന്ത്യയില്‍ കണ്ടെത്തിയ സംഭവം ഭീതിപരത്തുന്ന ഒന്നാണ്. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും സംഭവങ്ങളുണ്ടോ എന്ന് വ്യക്തമല്ല. ആരോഗ്യ സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെ ആണ് ഇക്കാര്യം ലോക്‍സഭയെ അറിയിച്ചത്.

ലോകത്തിലെ ക്ഷയരോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ലോകത്തിലെ ആകെ ക്ഷയരോഗികളില്‍ അറുപത് ശതമാനവും ഇന്ത്യ, ചൈന, ഇന്തോനേഷ്യ, നൈജീരിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ഉള്ളത്. 2015 ലെ കണക്ക് പ്രകാരം മരുന്ന് പ്രതിരോധമുള്ള 4,80,000 ക്ഷയരോഗികള്‍ ലോകത്തുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കാഞ്ചേരി പീഡനക്കേസിലെ ഇര അനുമതി നല്കിയിരുന്നു; അതുകൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്തിയത്: വിശദീകരണവുമായി അനില്‍ അക്കര