Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

ഉറിബെയെ കൂടാതെ 2 പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.അക്രമിയില്‍ നിന്നും ഗ്ലോക്ക് പിസ്റ്റളാണ് പിടിച്ചെടുത്തത്.

അഭിറാം മനോഹർ
ഞായര്‍, 8 ജൂണ്‍ 2025 (11:01 IST)
Miguel Uribe
കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ഫോണ്ടിബോണ്‍ ജില്ലയില്‍ നടത്തിയ തിരെഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മിഗ്വല്‍ ഉറിബെ ടുര്‍ബേയ്ക്ക് വെടിയേറ്റു. ഉറിബെ ടുര്‍ബെയുടെ പിന്‍വശത്ത് നിന്നാണ് വെടിയുണ്ടകള്‍ വന്നത്. ആക്രമണത്തില്‍ തലയ്ക്കടക്കം വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ  സാന്താ ഫെ ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് സര്‍ജറി പൂര്‍ത്തിയാക്കിയതാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും അദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
 
14- 15 വയസ് പ്രായം വരുന്ന ഒരു ബാലനെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉറിബെയെ കൂടാതെ 2 പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.അക്രമിയില്‍ നിന്നും ഗ്ലോക്ക് പിസ്റ്റളാണ് പിടിച്ചെടുത്തത്. ഇയാള്‍ക്കും നേരിയ പരിക്കുകളുണ്ട്. അതേസമയം ആക്രമണത്തെ ജനാധിപത്യ വിരുദ്ധമെന്നാണ് നിലവിലെ കൊളംബിയന്‍ പ്രസിഡന്റായ  ഗുസ്താവൊ പെട്രോ വിശേഷിപ്പിച്ചത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊളംബിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി.
 
യു.എസ്. സെക്രടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ, ചിലി, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങള്‍ അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കൊളംബിയയില്‍ 1980-90 കാലങ്ങളിലുണ്ടായിരുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ ഓര്‍മ പുതുക്കുന്ന തരത്തിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.1991ല്‍ ഡ്രഗ് കാര്‍ട്ടലുകള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയായ ഡയാന ടുര്‍ബെയുടെ മകനാണ് മിഗ്വല്‍ ഉറിബെ. ഈ പശ്ചാത്തലത്തില്‍ ഡ്രഗ് കാര്‍ട്ടലുകളുടെ ശക്തനായ വിമര്‍ശകനായിരുന്നു ഉറിബെ.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments