ട്രംപ്- ഇലോണ്‍ മസ്‌ക് പോര് കടുത്തതോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികള്‍, നികുതി ഇളവുകള്‍ എന്നിവ വഴി ലഭിക്കുന്നത് 38 ബില്യണ്‍ ഡോളറാണ്. ഇത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. മസ്‌കുമായുണ്ടായിരുന്ന നല്ല ബന്ധം തുടരുമോ എന്ന കാര്യം സംശയമാണെന്നും ട്രംപ് പറഞ്ഞു.
നേരത്തെ ട്രംപിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്‌ക് പടിയിറങ്ങിയിരുന്നു. ആഭ്യന്തര നികുതികള്‍ കുറയ്ക്കാനുള്ള ട്രംപിന്റെ ബില്ലിനെതിരെയുള്ള അഭിപ്രായവ്യത്യാസമാണ് പുറത്താകലിന് കാരണമായത്. വരുമാനം കുറയ്ക്കുകയും ചെലവ് കൂട്ടുകയും ചെയ്യുന്ന ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഇലോണ്‍ മസ്‌ക് പറയുന്നു.ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ അറപ്പുളവാക്കുന്ന തരത്തിലുള്ളതാണെന്ന് മസ്‌ക് തുറന്നടിച്ചത്.എന്നാല്‍ ഈ വിമര്‍ശനത്തിന് പിന്നിലെ കാരണം ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ടെസ്ലയ്ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സബ്‌സിഡികള്‍ ഇല്ലാതെയാകുമെന്നതാണെന്ന് നിരീക്ഷകര്‍ പറയുന്നു.
അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ഇന്നലെ മാത്രം 14 ശതമാനമാണ് ടെസ്ല ഓഹരികള്‍ ഇടിഞ്ഞത്.അതേസമയം അമേരിക്ക ഈ വര്‍ഷം തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് മസ്‌ക് എക്‌സില്‍ പറയുന്നത്.