തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍.

അഭിറാം മനോഹർ
ഞായര്‍, 8 ജൂണ്‍ 2025 (10:30 IST)
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. നിലമ്പൂരിലെ ഉപതിരെഞ്ഞെടുപ്പ് സമയത്ത് വീണ് കിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും ഇതുവരെ തണുപ്പനായി പോയിരുന്ന പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്പായി ഈ സംഭവം ബോധപൂര്‍വം ഉണ്ടാക്കിയെടുത്തതാണെന്ന് സംശയിക്കുന്നതായും വനം മന്ത്രി പറഞ്ഞു.
 
ഇന്നലെയുണ്ടായ സംഭവം ദാരുണവും വേദനാജനകവുമാണ്. പ്രശ്‌നം അറിഞ്ഞപ്പോള്‍ മുതല്‍ ഇത് വനം വകുപ്പിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയായി പ്രചരിപ്പിക്കാനും പ്രതിഷേധങ്ങള്‍ നടത്താനുമാണ് ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഇപ്പോള്‍ വനം വകുപ്പ് ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിങ് കെട്ടാറില്ല.നിലമ്പൂരിലെ തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തിയതാണ്. ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കിയതാണെന്ന് സംശയമുണ്ട്. പ്രദേശവാസികള്‍ പറയുന്നത് രാവിലെ അവിടെ ഫെന്‍സിങ് ഉണ്ടായിരുന്നില്ല എന്നാണ്. ഉടമസ്ഥനും ഫെന്‍സിങ്ങിനെ പറ്റി അറിയില്ല. അപ്പോള്‍ പിന്നെ ഇതാണ് ചെയ്തു. എന്ത് ചെയ്തു, എങ്ങനെ ചെയ്തു. എന്തായിരുന്നു ലക്ഷ്യം. പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ട്. അതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനാണെന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആ നിലപാട് പുനഃപരിശോധിക്കണം. നിലമ്പൂരില്‍ നാട്ടുകാര്‍ പ്രശ്‌നം അറിയും മുന്‍പ് യുഡിഎഫിന്റെ പ്രകടനം എങ്ങനെ നടന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സംശയം തോന്നുന്നുണ്ട്. എ കെ ശശീന്ദ്രന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

അടുത്ത ലേഖനം
Show comments