അമേരിക്കയില്‍ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ചു. നാഷണല്‍ ഹുറക്കെയ്ന്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗം കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റിന്റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മില്‍ട്ടണ്‍ ന്യൂ മെക്‌സിക്കോയും കടന്ന് ഫ്‌ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഫ്‌ലോറിഡയിലെ ജനങ്ങളോട് അറിയിപ്പുണ്ടായാല്‍ വീടുകളില്‍ നിന്നും ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മില്‍ട്ടണിന്റെ പരമാവധി വേഗത മണിക്കൂറില്‍ 265.42 കി.മീ വരെ ആയിരിക്കുമെന്നാണ് ഹുറക്കെയ്ന്‍ സെന്ററിന്റെ നിഗമനം.