Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാരി മാനുഷി ഛില്ലര്‍ ലോകസുന്ദരി

Miss India
ബീജിങ് , ശനി, 18 നവം‌ബര്‍ 2017 (21:26 IST)
മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ (21) ഇനി ലോകസുന്ദരി. മിസ് വേള്‍ഡ് ആകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ഛില്ലര്‍. 2000ല്‍ പ്രിയങ്ക ചോപ്രയാണ് ഈ പട്ടം ഒടുവില്‍ ഇന്ത്യയിലെത്തിച്ചത്.
 
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷി 108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് കിരീടം നേടിയത്. ഹരിയാന സ്വദേശിനിയാണ് മാനുഷി. 
 
മിസ് വേള്‍ഡ് മത്സരത്തിലെ ഓരോ ഘട്ടത്തെയും ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും മറികടന്ന മാനുഷി ചില്ലാര്‍ ഒടുവില്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. 'ലോകത്തിലെ ഏത് ജോലിയാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം അര്‍ഹിക്കുന്നത്?’ എന്നായിരുന്നു ജഡ്ജസ് മാനുഷിയോട് ചോദിച്ച അവസാനത്തെ ചോദ്യം.
 
“എന്‍റെ അമ്മയാണ് എന്നും എനിക്ക് ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് ഞാന്‍ പറയും, അമ്മയുടെ ജോലിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നതെന്ന്. ഇത് പണവുമായി ബന്ധപ്പെട്ടല്ല, സ്നേഹവും ആദരവുമെല്ലാം അമ്മയുടെ ജോലിയാണ് ഏറ്റവും അര്‍ഹിക്കുന്നത്” - മാനുഷിയുടെ ഈ ഉത്തരമാണ് അവര്‍ക്ക് ലോകസുന്ദരിപ്പട്ടം വേഗത്തിലാക്കിയത്.
 
മിസ് മെക്സിക്കോ ആദ്യ റണ്ണറപ്പായും മിസ് ഇംഗ്ലണ്ട് സെക്കന്‍റ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, കെനിയ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് ഫൈനല്‍ റൌണ്ടിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളജ് വിദ്യാര്‍ത്ഥിനികളെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍