Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിബറ്റില്‍ ശക്തമായ ഭൂചലനം; ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്ന് റിപ്പോര്‍ട്ട്

ടിബറ്റില്‍ അതിശക്തമായ ഭൂചലനം; നവംബര്‍ 19ന് അത് സംഭവിക്കും ?

ടിബറ്റില്‍ ശക്തമായ ഭൂചലനം; ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്ന് റിപ്പോര്‍ട്ട്
ബെയ്ജിംഗ് , ശനി, 18 നവം‌ബര്‍ 2017 (10:08 IST)
തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ടിബറ്റില്‍ അതിശക്തമായ ഭൂചലനം. ടിബറ്റിലെ സ്വതന്ത്രഭരണ പ്രദേശമായ നയിഗ്ചിയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. 
 
അതേസമയം പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും വൈദ്യുതി ബന്ധം താറുമാറായെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നവംബര്‍ 19ന് 2017 നവംബര്‍ 19ന് ശക്തമായ ഭൂചലനം ആരം‍ഭിക്കുമെന്ന് നേരത്തെ പ്ലാനറ്റ് എക്സ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
ഇതിന് പിന്നാലെയാണ് നവംബറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ പകുതി മുതല്‍ റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകുമെന്നും പ്ലാനറ്റ് എക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിന്നമ്മ ഇനി പുറം‌ലോകം കാണില്ല ? ശശികലയ്ക്കെതിരെ കുരുക്ക് മുറുക്കി പോയസ് ഗാര്‍ഡനിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്