Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിസൈല്‍ പ്രയോഗവുമായി ഉത്തര കൊറിയ; മിസൈലിന്റെ സാന്നിധ്യം തങ്ങള്‍ തിരിച്ചറിഞ്ഞതായി അമേരിക്ക

അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ മിസൈല്‍ പ്രയോഗം

മിസൈല്‍ പ്രയോഗവുമായി ഉത്തര കൊറിയ; മിസൈലിന്റെ സാന്നിധ്യം തങ്ങള്‍ തിരിച്ചറിഞ്ഞതായി അമേരിക്ക
, ചൊവ്വ, 7 മാര്‍ച്ച് 2017 (11:45 IST)
മിസൈലുകള്‍ ഉപയോഗിച്ച് ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈലുകളുടെ പരിശീലന വിക്ഷേപണത്തിന്  മേല്‍നോട്ടം വഹിക്കുന്നതായും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അഭിപ്രായപ്പെട്ടു.
 
തിങ്കളാഴ്ച പുലര്‍ച്ചെ നോര്‍ത്ത് കൊറിയയുടെ ഒരു സൈനിക കേന്ദ്രത്തില്‍നിന്ന് നാല് ബാലിസ്റ്റിക് മസൈലുകളുടെ പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കടലിലേയ്ക്ക് വിക്ഷേപിച്ച ഈ മിസൈല്‍ 600 മൈല്‍ സഞ്ചരിച്ച് ജപ്പാന്റെ സമുദ്രാതിര്‍ത്തിയ്ക്കുള്ളിലാണ് പതിച്ചത്.
 
നിരവധി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ജപ്പാനിലുണ്ട്. ജപ്പാനുമായുള്ള പ്രത്യേക സഖ്യത്തിന്റെ ഭാഗമായിട്ടുണ്ടായ ഈ താവളങ്ങളെയാണ് ഇപ്പോള്‍ ഉത്തര കൊറിയ അക്രമിക്കാന്‍ ലക്ഷ്യമിടുന്നത്.
 
എന്നാല്‍ ഉത്തര കൊറിയ പുതിയൊരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. മിസൈലിന്റെ സാന്നിധ്യം തങ്ങള്‍ തിരിച്ചറിഞ്ഞതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഉത്തര കൊറിയ തങ്ങള്‍ക്ക് ഒരു ഭീഷണിയാണെന്ന് കരുതുന്നില്ലെന്ന്  അമേരിക്ക വ്യക്തമാക്കി.
 
ഇങ്ങനെ സാമാധാനത്തിന് ഭീഷണി ഉയര്‍ന്നിരിക്കുന്ന ഇത്തരം നടപടികള്‍ വളരെ വിഷമകരമാണെന്ന് യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടേരസു അഭിപ്രായപ്പെട്ടു. എന്നാല്‍ ഉത്തര കൊറിയയുടെ മിസൈല്‍ പ്രയോഗത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പിന് വിരാമം; ഹാച്ച്ബാക്ക് ശ്രേണിയില്‍ കരുത്ത് കാട്ടാന്‍ ടാറ്റ ടിയാഗോ എഎംടി !