അമേരിക്ക ചൈന തർക്കത്തിൽനിന്നും ഇന്ത്യ വിട്ടുനിൽക്കണമെന്ന മുന്നറിയൊപ്പുമായി ചൈനീസ് ഭരണകൂടം. ശീതയുദ്ധത്തിൽ പങ്കു ചേർന്ന് നേട്ടങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയുടെ ശബ്ദങ്ങൾ ഉയർന്നുകേൾക്കുന്നുണ്ടെന്നും എന്നാൽ അത് നേട്ടത്തേക്കാൾ ഏറെ നഷ്ടമാണ് ഇന്ത്യയ്ക്ക് വരുത്തിവയ്ക്കുക എന്നും ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
'യുഎസ് ചൈന പോരാട്ടത്തിലെ ഏത് വിഷയത്തിൽ ഇടപെടുന്നതുകൊണ്ടും ഇന്ത്യയ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ല. എന്നാൽ നേട്ടങ്ങളെക്കാൾ കൂടുതൽ നഷ്ടം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് മോദി സർക്കാർ ആഗോള രാഷ്ട്രീയ വികാസത്തെ കൂടുതൽ വസ്തുനിഷ്ടമായും വിവേകത്തോടെയും അഭിമുഖീകരിയ്ക്കേണ്ടതുണ്ട്.' എന്ന് ലേഖനത്തിൽ പറയുന്നു. അതിർത്തിയിൽ ഇന്ത്യ ചൈന തർക്കം രൂക്ഷമാകുന്നതിനിടെയാണ് പ്രത്യക്ഷ ഭീഷണി. സൈനിക തലത്തിലെ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.