Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

Mujibur Rahman

അഭിറാം മനോഹർ

, വെള്ളി, 3 ജനുവരി 2025 (18:00 IST)
രാഷ്ട്രപിതാവ് മുജിബുര്‍ റഹ്മാനെ ചരിത്രപാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാഠപുസ്തകങ്ങളില്‍ 1971ല്‍ സിയാവുര്‍ റഹ്മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് അച്ചടിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തകങ്ങളിലാണ് ബംഗ്ലാദേശ് വെട്ടിത്തിരുത്തലുകള്‍ നടത്തിയത്. പുതിയ പുസ്തകങ്ങളില്‍ രാഷ്ട്രപിതാവ് പദവിയില്‍ നിന്നും മുജിബീര്‍ റഹ്മാനെ നീക്കിയിട്ടുണ്ട്.
 
അതിശയോക്തി നിറഞ്ഞ അടിച്ചേല്‍പ്പിക്കപ്പെട്ട ചരിത്രത്തില്‍ നിന്നും പാഠപുസ്തകങ്ങളെ സ്വതന്ത്രമാക്കാനാണ് ശ്രമിച്ചതെന്ന് ഗവേഷകന്‍ റാഖല്‍ റാഹ ദ ഡെയ്ലി സ്റ്റാര്‍ ദിനപത്രത്തോട് പറഞ്ഞു. പാകിസ്ഥാന്‍ പട്ടാളം അറസ്റ്റ് ചെയ്ത ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ കമ്പിയില്ലാക്കമ്പി വഴി സ്വാതന്ത്ര്യപ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിതമല്ലാത്തതിനാലാണ് മുജിബുര്‍ റഹ്മാനെ പാഠപുസ്തകത്തില്‍ നിന്നും നീക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിടേണ്ടിവന്ന ഷെയ്ഖ് ഹസീന മുജിബൂര്‍ റഹ്മാന്റെ മകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്