ജര്‍മ്മനിയിലെ മ്യൂണിക്കില്‍ അക്രമി വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്ത്
ജര്‍മ്മനിയിലെ മ്യൂണിക്കില്‍ അക്രമി വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്ത്
ജര്‍മ്മനിയിലെ മ്യൂണിക്കില്‍ പതിനെട്ടുകാരനായ അക്രമി വെടിവെയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഒമ്പതുപേര്‍ കൊല്ലപ്പെടാനിടയുണ്ടായ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. വീഡിയോയില്‍ അക്രമി തുടരെ വെടിയുതിര്‍ക്കുന്നതും ജനങ്ങള്‍ ചിതറിയോടുന്നതും കാണാം.
ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ‘അപ്‌റൈസിങ്’ എന്ന ട്വിറ്റര്‍ അക്കൌണ്ടാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.