Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയെ വെല്ലുന്ന കൊലപാതക കേസില്‍ തത്തയില്‍ നിന്നു മൊഴിയെടുക്കുന്നു

കേസിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല

സിനിമയെ വെല്ലുന്ന കൊലപാതക കേസില്‍ തത്തയില്‍ നിന്നു മൊഴിയെടുക്കുന്നു
ഷിക്കാഗോ , ചൊവ്വ, 28 ജൂണ്‍ 2016 (13:39 IST)
കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ പ്രധാന സാക്ഷിയാകുന്നത് ഒരു തത്ത. കഴിഞ്ഞ വർഷം മേയിൽ അമേരിക്കയിലെ മിഷിഗാമിൽ മാർട്ടിൻ ഡ്യൂറൻ എന്നയാളെ ഭാര്യ ഗ്ലെന്ന (48) വെടിവച്ചുകൊന്നുവെന്ന കേസിലാണ്
സംഭവത്തിന് സാക്ഷിയായ ആഫ്രിക്കൻ തത്തയില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

മിഷിഗാമിൽ സ്വവസതിയില്‍ മാർട്ടിൻ വെടിയേറ്റു മരിച്ച നിലയിലും ഭാര്യ ഗ്ലെന്നയെ പരുക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
മാർട്ടിൻ കൊല്ലപ്പെട്ടശേഷം എടുത്ത ഒരു വിഡിയോയിൽ തത്ത ‘ഡോണ്ട് ഷൂട്ട്’ എന്നു പറയുന്നതു ശ്രദ്ധയില്‍പ്പെട്ട മാര്‍ട്ടിന്റെ കുടുംബം തത്തയില്‍ നിന്ന് മൊഴിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തു വരുകയായിരുന്നു.

മാര്‍ട്ടില്‍ കൊല്ലപ്പെട്ട ശേഷം കേസിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഗ്ലെന്നയ്‌ക്കും വെടിയേറ്റിരുന്നതിനാല്‍ മോഷണ ശ്രമമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. ആദ്യഘട്ട പരിശോധനയില്‍ ഗ്ലെന്ന അന്വേഷണ സംഘത്തോട് സഹകരിക്കാനും തയാറായില്ല.

അതിനിടെ തത്തകള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ശ്രദ്ധിച്ച മാര്‍ട്ടിന്റെ കുടുംബം പൊലീസിനെ വിവരമറിക്കുകയായിരുന്നു.
‘ഗെറ്റ് ഔട്ട്’ എന്നു പുരുഷൻ സ്ത്രീയോടു പറയുന്നു. ‘ഞാനെവിടെ പോകാനാണ് ?’ എന്നു സ്ത്രീയുടെ മറുപടി. തുടർന്നാണു പുരുഷസ്വരം ‘ഡോണ്ട് ഷൂട്ട്’ എന്നു പറയുന്നത്. ഇതാണ് സംഭവത്തില്‍ പൊലീസ് തത്തയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയത്തിന് അനുമതി നല്കിയില്ല; തലശ്ശേരി സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൌരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി