മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡല തകര്‍ന്നടിഞ്ഞു. കൂടാതെ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു വീണിട്ടുണ്ട്. ദേശീയപാതകള്‍ പലതും മുറിഞ്ഞു മാറി. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12. 50നാണ് ഭൂചലനം ഉണ്ടായത്.
അതേസമയം തായ്ലന്‍ഡിലും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടങ്ങളും വീടുകളും തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.