ഇസ്രയേല്‍ പാര്‍ലമെന്റില്‍ വിശാല പ്രതിപക്ഷ സഖ്യം വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചതോടെ ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം. നഫ്താലി ബെനറ്റ് ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി. 12 വര്‍ഷത്തിനു ശേഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ഏറ്റവുമധികം കാലം ഇസ്രയേല്‍ പ്രധാനമന്ത്രിപദത്തിലിരുന്ന നേതാവാണ് ബെഞ്ചമിന്‍ നെതന്യാഹു. വരുന്ന രണ്ട് വര്‍ഷം നഫ്താലി ബെനറ്റായിരിക്കും ഇസ്രയേല്‍ പ്രധാനമന്ത്രി.