Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെറ്റ്‌ ഗാല 2022ൽ താരമായി ഇന്ത്യക്കാരി നടാഷ പൂനാവാല

മെറ്റ്‌ ഗാല 2022ൽ താരമായി ഇന്ത്യക്കാരി നടാഷ പൂനാവാല
, ചൊവ്വ, 3 മെയ് 2022 (18:56 IST)
ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മേളയായ മെറ്റ്‌ഗാലയിൽ സബ്യസാചി സാരിയിൽ തിളങ്ങി സംരഭക നടാഷ പൂനവാല. സാരിക്കൊപ്പം ബസ്‌റ്റിയറും ഓർണേറ്റ് ആഭരണങ്ങളും പെയർ ചെയ്ത് വ്യത്യസ്തമായ ലുക്കിലായിരുന്നു നടാഷ റെഡ്‌കാർപെറ്റിൽ എത്തിയത്. ഗിൽഡെഡ് ഗ്ലാമർ എന്ന തീമിലാണ് ഈ വർഷത്തെ മെറ്റ് ഗാല.
 
നിലം മുട്ടി കിടക്കുന്ന ട്രെയ്‌ലോടു കൂടിയ സാരി ഹാൻഡ് ക്രാഫ്‌റ്റ് ചെയ്‌തെടുത്തതാണ്. ബീഡ്സ്, സ്‌റ്റോൺസ്, ക്രിസ്റ്റൽസ്, വെൽവറ്റ് എന്നിവ എംബ്ബല്ലിഷ് ചെയ്‌തിട്ടുണ്ട്. സ്റ്റേറ്റ്മെന്റ് കമ്മലുകളും രണ്ട് കൈകളിലും വളകളും അട‌ങ്ങുന്ന സ്ട്രൈക്കിങ് ആഭരണങ്ങളാണ് ലുക്കിലെ ഏറ്റവും വലിയ സവിശേഷത. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അഡജാനിയാണ് നടാഷയുടെ ലുക്ക് സ്റ്റൈൽ ചെയ്‌തത്.
 
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ.സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാലയുടെ ഭാര്യയുമാണ് നടാഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ