രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ
Publish Date: Tue, 03 May 2022 (18:43 IST)
Updated Date: Tue, 03 May 2022 (18:47 IST)
താമരശേരി: രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശിയെ എക്സൈസ് സ്‌ക്വാഡ് പിടികൂടി. ആസാം സ്വദേശി നൂറുൽ ഹഖ് എന്ന 26 കാരനെ താമരശേരിയിൽ വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്.
ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ കഞ്ചാവ് എന്നാണു സൂചന. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരം അനുസരിച്ചു താമരശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷറഫുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈർപ്പോണ ഭാഗത്തു വച്ച് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ പതിനാലു ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
Follow Webdunia malayalam
അടുത്ത ലേഖനം