Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രെയ്‌നിലേക്ക് ഉടൻ സൈന്യത്തെ അയയ്ക്കില്ല, നാറ്റോ യോഗം നാളെ

യുക്രെയ്‌നിലേക്ക് ഉടൻ സൈന്യത്തെ അയയ്ക്കില്ല,  നാറ്റോ യോഗം നാളെ
, വ്യാഴം, 24 ഫെബ്രുവരി 2022 (18:15 IST)
യുക്രെയ്‌നു മേൽ റഷ്യ നടത്തിയ സൈനിക നടപടിക്കു പിന്നാലെ പ്രതിരോധത്തിനൊരുങ്ങി നാറ്റോ. റഷ്യ രാഷ്ട്രീയ സമവായ സാധ്യതകളെല്ലാം അടച്ചുവെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നീക്കങ്ങൾക്ക് അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു.
 
യുക്രെയ്നിൽ ഇപ്പോൾ നാറ്റോ സൈനിക സാന്നിധ്യം ഇല്ല. ഉടൻ യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കില്ല. ഇക്കാര്യത്തിൽ വെള്ളിയാഴ്‌ച്ച നാറ്റോ യോഗം ചേരും.ഏകാധിപത്യത്തിനുമേൽ ജനാധിപത്യം വിജയം നേടുമെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കൊവിഡ്, 15 മരണം