യുക്രെയ്‌നിനെതിരെ അധിനിവേശ നടപടികളുമായി മുന്നോട്ട് പോയ റഷ്യയ്ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസല വോൺ ഡർ ലെയൻ. യൂറോപ്യൻ യൂണിയനിലെ റഷ്യൻ ആസ്‌തികൾ മരവിപ്പിക്കുമെന്നും റഷ്യൻ ബാങ്കുകൾക്ക് യൂറോപ്യൻ വിപണിയിലേക്കുണ്ടായിരുന്ന പ്രവേശനം വിലക്കുമെന്നും അവർ വ്യക്തമാക്കി.
റഷ്യക്കെതിരെ ശക്തമായ ഉപരോധ നടപടികളാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ട് വെയ്‌ക്കുന്നത്. മറ്റ് നേതാക്കൾ കൂടി അംഗീകരിക്കുന്ന പക്ഷം ഉപരോധങ്ങൾ നിലവിൽ വരുമെന്നാണ് സൂചന. റഷ്യൻ ബാങ്കുകൾക്ക് യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം തടയാനും. സുപ്രധാനമായ സാങ്കേതികകളിൽ പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തടയാനുമുള്ള നടപടികൾ ഇതിന്റെ ഭാഗമാവും.
ക്രെംലിന്റെ താത്‌പര്യങ്ങൾക്ക് ഏറെ നഷ്ടം വിതയ്ക്കുന്നതായിരിക്കും ഈ ഉപരോധങ്ങളെന്നും. യുദ്ധത്തിന് ആവശ്യമായ പണമൊഴുക്കുന്നതിനുള്ള റഷ്യൻ നടപടികൾക്ക് ഈ ഉപരോധങ്ങൾ തടസ്സം സൃഷ്ടിക്കുമെന്നും ഉർസല വോൺ ഡെർ ലെയൻ വ്യക്തമാക്കി.