Publish Date: Tue, 14 Jul 2020 (16:43 IST)
Updated Date: Tue, 14 Jul 2020 (16:47 IST)
ശ്രീരാമന്‍ നേപ്പാളിയാണെന്നും ഇന്ത്യ വ്യാജ അവകാശവാദം ഉന്നയിക്കുകയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ആരോപിച്ചു. ഭാനു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ഒലി കുറ്റപ്പെടുത്തിയത്. നേപ്പാളിന്റെ സാംസ്‌കാരിക ചിഹ്നങ്ങള്‍ ഇന്ത്യ കൈയടിക്കി വച്ചിരിക്കുകയാണെന്നും വ്യാജ അയോധ്യ സൃഷ്ടിച്ചിരിക്കുകയാണെന്നും കെപി ഒലി പറഞ്ഞു.
ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാള്‍ നിരോധിച്ചത്. ചൈനയുടെ സ്വാധീനം മൂലമാണ് നേപ്പാള്‍ ഇന്ത്യക്കുനേരെ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.