Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം: ക്വാറന്റീനിൽ ഇരിക്കേണ്ടി വരുന്നത് താരങ്ങളെ ബാധിക്കുമെന്ന് ഗാംഗുലി

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം: ക്വാറന്റീനിൽ ഇരിക്കേണ്ടി വരുന്നത് താരങ്ങളെ ബാധിക്കുമെന്ന് ഗാംഗുലി
, ചൊവ്വ, 14 ജൂലൈ 2020 (10:52 IST)
ഡിസംബറിൽ നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. എന്നാൽ മുൻ‌ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി കൊവിഡ് സാഹചര്യത്തിലാവും ഇത്തവണ ഇന്ത്യക്ക് കളിക്കേണ്ടി വരുന്നത്. ഓസ്ട്രേലിയയിൽ ചെന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതായി വരും. ഈ സാഹചര്യം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി.
 
രണ്ടാഴ്ച്ച ക്വാറന്‍റീനില്‍ കഴിയേണ്ടിവരുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതു താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ഗാംഗുലി പറയുന്നു.ഡിസംബർ ആവുമ്പോഴേക്കും ഈ സമയം കുറയുമെന്നാണ് കരുതുന്നത്. രണ്ടാഴ്‌ച ക്വാറന്റൈനിൽ ഇരിക്കുന്നത് താരങ്ങളെ മാനസികമായി ബാധിക്കുമെന്നും ഗാംഗുലി പറയുന്നു.ഒരു ഡേ/നൈറ്റ് ടെസ്റ്റ് ഉൾപ്പെടെ നാല് ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഉണ്ടാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായ ഒമ്പതാം വിജയം: ലാ ലിഗ കിരീടത്തിനോടടുത്ത് റയൽ മാഡ്രിഡ്