Publish Date: Tue, 29 Sep 2020 (11:07 IST)
Updated Date: Tue, 29 Sep 2020 (12:20 IST)
നേപ്പാളിലെ ചൈനീസ് കടന്നുകയറ്റത്തെ എതിര്‍ത്ത് ചൈനീസ് നയതന്ത്ര കാര്യാലയത്തിന് മുന്നില്‍ നേപ്പാള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. നേപ്പാളിന്റെ വടക്കന്‍ മേഖലകള്‍ കൈയേറി ചൈന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് നേപ്പാള്‍ സ്റ്റുഡന്റ് യൂണിയന്റെ സമരം.
എന്നാല്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് ഭരണകൂടം ചൈനയ്ക്ക് ക്ലീന്‍ ചീട്ടാണ് നല്‍കിയിരിക്കുന്നത്. ചൈനക്കെതിരെ പ്രാദേശിക ജനവികാരം ഉയരുമ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി ഒന്നും അറിഞ്ഞില്ലെന്ന മട്ടാണ്.