Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു: ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

israel

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ഓഗസ്റ്റ് 2025 (14:04 IST)
ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ യുദ്ധം ഹമാസ് ഭീകരര്‍ക്കെതിരെയാണെന്നും അവരെ പരാജയപ്പെടുത്തി ബന്ദികളെ വീട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. 
 
22 മാസം നീണ്ടുനിന്ന ഗാസ ആക്രമണത്തിലെ ആശുപത്രികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ഇസ്രായേലിന്റെ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം രാത്രിയില്‍ നടന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ നാസര്‍ ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നാലെ മറ്റൊരു മിസൈല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. 5 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 
 
മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രായേല്‍ സൈന്യം വിശദമാക്കുന്നു. അതേസമയം കഴിഞ്ഞദിവസം യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം റഷ്യ നടത്തി. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് ഈ പ്രകോപനംമെന്നും ഈ യുദ്ധവുമായി ബന്ധപ്പെട്ട ഒന്നിലും താന്‍ സന്തുഷ്ടനല്ലെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ റഷ്യ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 200 ശതമാനത്തിന്റെ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി