യുദ്ധത്തിന്റെ ഭീകരതയെന്നാല്‍ ദിവസവും മരണത്തെ നേര്‍ക്കുനേര്‍ കാണേണ്ടിവരുമെന്ന ഭയം എല്ലായ്‌പ്പോഴും പേറേണ്ടി വരുമെന്നതും ഇതുവരെയും സ്വരുകൂട്ടിയ എല്ലാതും ബന്ധുക്കളെയും സുഹൃത്തുക്കളെയുമടക്കം സ്വന്തം ജീവന്‍ വരെ നഷ്ടമാകുമെന്ന ഭീതി കൂടിയാണ്. യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതുന്ന സൈനികരുടെ മാനസിക ആരോഗ്യവും പ്രധാനമാന്. ഇപ്പോഴിതാ യുക്രെയ്‌നില്‍ യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുകയാണ് ഗുരുദേവശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം.
ആദ്യ ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ കൂടുതല്‍ ശാന്തരും സന്തുലിതമായവരുമായി മാറിയെന്നും ഉള്ളിലെ അശാന്തതയും ഭയവും നീങ്ങിയെന്നുമാണ് പരിശീലനത്തില്‍ പങ്കെടുത്ത സൈനികര്‍ പറയുന്നത്. ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച യുക്രെയിന്‍ സൈന്യത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഗുരുദേവശ്രീശ്രീ രവിശങ്കറിനെ ആദരിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ സൂക്ഷ്മമായ തീരുമാനങ്ങളെടുക്കാനുള്ള ആത്മവിശ്വാസം പരിശീലനത്തിലൂടെ നേടിയെടുക്കാനായെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.2014 മുതല്‍ യുക്രെയിന്‍ സൈന്യത്തില്‍ മോറല്‍ ആന്‍ഡ് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ചുമതലയുള്ള നതാലിയ ഇക്കാര്യം എടുത്തുപറഞ്ഞു.