Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു; ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്

New Covid Outbreak

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഒക്‌ടോബര്‍ 2021 (10:09 IST)
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സ്‌കൂളുകളും അടച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ടൂറിസ്റ്റുകളില്‍ നിന്നാണ് പുതിയ വ്യാപനം ഉണ്ടായതെന്നാണ് കണക്കാക്കുന്നത്. സിയാനിലെയും ലാന്‍സുവിലെയും ഉള്ള രണ്ട് പ്രധാനവിമാനത്താവളങ്ങളിലേക്കുള്ള 60ശതമാനം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 
 
ടൂറിസ്റ്റുകേന്ദ്രങ്ങളെല്ലാം പൂട്ടിയിട്ടുണ്ട്. പലയിടത്തും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനീസ് ആരോഗ്യ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 13പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം