Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ഇമോജികള്‍ പുറത്തുവിട്ട് ആപ്പിള്‍; ലിംഗ തുല്യത കൊണ്ടുവരാന്‍ ഗര്‍ഭമുള്ള പുരുഷന്‍!

പുതിയ ഇമോജികള്‍ പുറത്തുവിട്ട് ആപ്പിള്‍; ലിംഗ തുല്യത കൊണ്ടുവരാന്‍ ഗര്‍ഭമുള്ള പുരുഷന്‍!

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 ജനുവരി 2022 (21:28 IST)
പുതിയ ഇമോജികള്‍ പുറത്തുവിട്ട് ആപ്പിള്‍. ലിംഗ തുല്യത കൊണ്ടുവരാന്‍ ഗര്‍ഭമുള്ള പുരുഷന്‍ ഏറെ ചര്‍ച്ചായി. 37 പുതിയ ഇമോജികളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ഗര്‍ഭമുള്ള വ്യക്തി എന്ന ആശയത്തില്‍ ലിംഗ തുല്യത കൊണ്ടുവരുന്നതിനാണ് ഗര്‍ഭിണിയ്ക്കൊപ്പം ഗര്‍ഭമുള്ള പുരുഷന്റെ ഇമോജിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 
ആപ്പിളിന്റെ ഐഒഎസ് 15.4 ബെറ്റ വേര്‍ഷനിലാണ് പുതിയ ഇമോജികള്‍ ഉള്ളത്. ഇതോടെ ആപ്പിളിന്റെ മൊത്തം കാരക്ടറുകളുടെ എണ്ണം 112 ആയി. സല്യൂട്ട്, കമഴ്ത്തി വെച്ച കൈപ്പത്തി, മലര്‍ത്തി വെച്ച കൈപ്പത്തി, തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുള്ള ഇമോജി, ചൂണ്ടിക്കാണിക്കല്‍, ചുണ്ടു കടിക്കല്‍ തുടങ്ങിയ പ്രവൃത്തികളെ സൂചിപ്പിക്കുന്ന ഇമോജികള്‍ എന്നിവ ഇതിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന് വീരമൃത്യു