Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യനിയന്ത്രണം വേണ്ടാത്ത കാറുമായി ആപ്പിൾ, 2025ൽ പുറ‌ത്തിറങ്ങും!

മനുഷ്യനിയന്ത്രണം വേണ്ടാത്ത കാറുമായി ആപ്പിൾ, 2025ൽ പുറ‌ത്തിറങ്ങും!
, ശനി, 20 നവം‌ബര്‍ 2021 (19:40 IST)
ടെക് ഭീമനായ ആപ്പിൾ തങ്ങളുടെ ആദ്യ സെൽഫ് ഡ്രൈവിങ് കാർ പുറത്തിറക്കുന്നു. 2025ലായിരിക്കും കാർ വിപണിയിലെത്തുകയെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
 
ടെസ്ല കാറുകളിലും മറ്റും ഉള്ളത് പോലെ സ്റ്റിയറിങും ആക്‌സിലറേഷനുമുള്ള  കാറുകളും പൂർണമായും സ്വന്തം നിയന്ത്രണത്തിലുള്ള കാറുമാണ് ആപ്പിൾ പുറത്തിറക്കുക.സ്റ്റിയറിങില്ലാത്ത കാറിനുള്ളില്‍ ഡ ആകൃതിയില്‍ ആളുകള്‍ക്കിരിക്കാനാവും വിധം ഇരിപ്പിടം ക്രമീകരിക്കുന്നത്. ഐപാഡിന് സമാനമായ ഒരു ടച്ച് സ്‌ക്രീന്‍ ഇതിനുണ്ടാവും. ഇത് വാഹനത്തിന് നടുവിലായിരിക്കും. കാറിന് സ്റ്റിയറിങ് ഉണ്ടാവില്ലെങ്കിലും അടിയന്തിര ഘട്ടത്തില്‍ നിയന്ത്രണമേറ്റെടുക്കാനുള്ള സംവിധാനമുണ്ടാകും. ആപ്പിൾ തന്നെ വികസിപ്പിച്ചെടുത്ത ചിപ്പാകും വാഹനത്തിലുണ്ടാകുക.
 
പ്രൊജക്ട് ടൈറ്റന്‍' എന്നാണ് ആപ്പിളിന്റെ കാര്‍ നിര്‍മാണ പദ്ധതിയ്ക്ക് പേര്. നിലവില്‍ ടെസ്‌ല, ആല്‍ഫബെറ്റിന്റെ വേമോ, ഉബര്‍ പോലുള്ള കമ്പനികള്‍ ഈ രംഗത്തുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരും; സര്‍ക്കാര്‍ കര്‍കരുമായി ചര്‍ച്ച നടത്തിയതിനുശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കുമെന്ന് സമരസമിതി